High Quality Products in Compliance With SASO, ISO 22000 & 100% Halal Guarantee
Retaining Strong Commitment & Responsibility Towards Community
ആകാശ നിരീക്ഷണം
ഡോ. പി.കെ. അബ്‍ദുറസാഖ് സുല്ലമി, M.A, Ph.D
ആകാശത്തേക്ക് നോക്കാനും നിരീക്ഷിക്കാനും അല്ലാഹു അവന്റെ ഗ്രന്ഥത്തിലൂടെ പ്രേരിപ്പിക്കുന്നു. 50-ാം അധ്യായം സൂറത്തു ഖാഫ് 6-ാം വചനം:
“അവര്‍ക്ക് മുകളിലുളള ആകാശത്തേക്ക് അവര്‍ നോക്കിയിട്ടില്ലേ? എങ്ങിനെയാണ് നാം അതിനെ നിര്‍മ്മിക്കുകയും അലങ്കരിക്കുകയും ചെയ്തിട്ടുളളതെന്ന്? അതിന് വിടവുകളൊന്നുമില്ല.”
ആകാശനിരീക്ഷണത്തിന് പ്രേരണ നല്‍കുന്ന ഈ വചനം സത്യവിശ്വാസികള്‍ക്ക് പ്രേരണയായിരിക്കേണ്ടതാണ്. ആകാശം നിരീക്ഷിക്കുമ്പോള്‍ നമുക്ക് നക്ഷത്രങ്ങള്‍, നക്ഷത്രക്കൂട്ടങ്ങള്‍, ഗ്രഹങ്ങള്‍, കൃത്രിമോപഗ്രഹങ്ങള്‍, ഉല്‍ക്കകള്‍, അപൂര്‍വ്വമായി വരുന്ന അതിഥികള്‍ അഥവാ വാല്‍നക്ഷത്രങ്ങള്‍ തുടങ്ങിയ ധാരാളം കാഴ്ചകള്‍ കാണാം. ‘കവ്കബി’ന് (ഗ്രഹങ്ങള്‍) എന്നാണ് അര്‍ത്ഥം പറയേണ്ടത്. അവ സ്വന്തം പ്രകാശമില്ലാത്ത ആകാശ ഗോളങ്ങളാണ്. നക്ഷത്രങ്ങള്‍ക്ക് ‘നജുമ്’ എന്നാണ് ക്വുര്‍ആന്‍ പ്രയോഗിച്ച പദം. ഭൂമി ഒരു ‘കവ്കബ്’ ആണെന്ന് പറയാം. എന്നാല്‍ ‘നജുമ്’ ആണെന്ന് പറയുവാന്‍ പറ്റുകയില്ല. ഭൂമി ഗ്രഹമാണ് നക്ഷത്രമല്ല എന്നര്‍ത്ഥം.
"ജനങ്ങളേ, നിങ്ങളേയും നിങ്ങളുടെ മുന്‍ഗാമികളേയും സൃഷ്ടിച്ച നിങ്ങളുടെ നാഥനെ നിങ്ങള്‍ ആരാധിക്കുവിന്‍.
നിങ്ങള്‍ ദോഷബാധയെ സൂക്ഷിച്ച് ജീവിക്കുവാന്‍ വേണ്ടിയത്രെ അത്.
നിങ്ങള്‍ക്ക് വേണ്ടി ഭൂമിയെ മെത്തയും ആകാശത്തെ മേല്‍പുരയുമാക്കിത്തരികയും ആകാശത്ത് നിന്ന് വെള്ളം ചൊരിഞ്ഞുതന്നിട്ട് അത് മുഖേന നിങ്ങള്‍ക്ക് ഭക്ഷിക്കുവാനുള്ള കായ്കനികള്‍ ഉല്‍പാദിപ്പിച്ചു തരികയും ചെയ്ത (നാഥനെ).
ജീവിതത്തിലെ അനിഷേധ്യമായ ചില വസ്തുതകളിൽ ഒന്നാണ് മരണം. വിശ്വാസമോ വംശമോ പദവിയോ പ്രായമോ പരിഗണിക്കാതെതന്നെ നാമെല്ലാവരും മരിക്കും. മരണത്തിന്‍റെ ഉറപ്പ് സാർവത്രികമായി അംഗീകരിക്കപ്പെട്ടിരിക്കെ, മരണശേഷം എന്ത് സംഭവിക്കും എന്ന ചോദ്യം ചരിത്രത്തിലുടനീളം ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്.
"അല്ലാഹു" എന്ന വാക്ക് പല അമുസ്‌ലിംകൾക്കും ഇസ്‌ലാമിനെക്കുറിച്ചുള്ള ഏറ്റവും വലിയ തെറ്റിദ്ധാരണകളിൽ ഒന്നായി നിലനില്‍ക്കുന്നു. പല കാരണങ്ങളാൽ, ക്രൈസ്തവരില്‍ നിന്നും ജൂതന്മാരിൽ നിന്നും വ്യത്യസ്തമായ ഒരു ദൈവത്തെയാണ് മുസ്‍ലിംകള്‍ ആരാധിക്കുന്നതെന്ന വിശ്വാസം ധാരാളം ആളുകളിലുണ്ട്. ഇത് തീർത്തും തെറ്റാണ്, കാരണം "അല്ലാഹു" എന്നത് "ദൈവം" ...
ഇസ്ലാം മതത്തിന്‍റെ പുണ്യഗ്രന്ഥമായ വിശുദ്ധ ക്വുര്‍ആന്‍ ദൈവത്തിന്‍റെ വചനമാണെന്ന് മുസ്ലീങ്ങൾ വിശ്വസിക്കുന്നു. മനുഷ്യരാശിയെ ബഹുദൈവാരാധനയുടെയും അജ്ഞതയുടെയും അന്ധകാരങ്ങളില്‍ നിന്ന് ഇസ്‌ലാമിന്‍റെ വെളിച്ചത്തിലേക്ക് കൊണ്ടുവരാൻ ദൈവം നിയോഗിച്ച അന്തിമ പ്രവാചകനായ മുഹമ്മദ് നബി(സ)യിലൂടെ അവതരിപ്പിച്ചതാണ് ഈ ഗ്രന്ഥം...
അമുസ്‌ലിംകൾ തങ്ങളുടെ മതവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ പലപ്പോഴും ഉത്തരംകിട്ടാത്ത ചിന്തകളില്‍ സംഘര്‍ഷം നേരിടുന്ന സാഹചര്യങ്ങളിലായിരിക്കും ഇസ്‍ലാമിനെ കുറിച്ച് കേള്‍ക്കുന്നതും പഠിക്കാനാരംഭിക്കുന്നതും. യഹൂദിസം, ക്രൈസ്തവത, ബുദ്ധിസം, താവോയിസം, ഹൈന്ദവത എന്നിങ്ങനെ തുടങ്ങി പരിചിതമായ ഒട്ടുമിക്കമതങ്ങളിലും അവർ അതൃപ്തരായതിനുശേഷം മാത്രമേ കൂടുതലും അവർ ഇസ്‍ലാം മതത്തെ പഠിക്കാനായി തെരഞ്ഞെടുക്കാറുളളത്...
ലോകമെമ്പാടുമുള്ള പല സർവ്വകലാശാലകളിലെയും അടിസ്ഥാന റഫറൻസ് പാഠപുസ്തകമാണ് Earth എന്ന ശീര്‍ഷകത്തിലുളള ഗ്രന്ഥം. അതിന്‍റെ രണ്ട് രചയിതാക്കളിൽ ഒരാളാണ് പ്രൊഫസർ എമിരിറ്റസ് ഫ്രാങ്ക്പ്രസ്. മുൻ യുഎസ് പ്രസിഡന്‍റ് ജിമ്മി കാർട്ടറിന്‍റെ ശാസ്ത്ര ഉപദേഷ്ടാവും, 12 വർഷം വാഷിംഗ്ടൺ ഡിസിയിലെ നാഷണൽ അക്കാദമി ഓഫ് സയൻസസിന്‍റെ പ്രസിഡന്‍റുമായിരുന്നു അദ്ദേഹം...
ഇസ്ലാമിന്‍റെ അന്തിമ പ്രവാചകനായ മുഹമ്മദ് ﷺ, ചരിത്രത്തിലെ ഏറ്റവും സ്വാധീനമുള്ള മനുഷ്യരിൽ ഒരാളായി പരക്കെ കണക്കാക്കപ്പെടുന്നു. ഇന്ന്, ലോകജനസംഖ്യയുടെ ഏതാണ്ട് നാലിലൊന്ന് അദ്ദേഹം നൽകിയ സന്ദേശം പിന്തുടരുന്നുണ്ട്. ഈ ഒരു സ്വാധീനം ഉണ്ടായിരുന്നിട്ടും, അദ്ദേഹത്തിന്‍റെ വ്യക്തിത്വത്തെയും അധ്യാപനങ്ങളെയും ചുറ്റിപ്പറ്റി പല തെറ്റിദ്ധാരണകളും സമൂഹത്തില്‍ നിലവിലുണ്ട്. ആയതിനാല്‍, മുഹമ്മദി(ﷺ)നെ ...
ഹിജാബ് നല്‍കുന്ന ആശയം നേടിത്തരുന്ന വിമോചനത്തെക്കുറിച്ച് ലോകത്തിന്‍റെ എല്ലാ കോണുകളിലുമുള്ള മുസ്ലീം സ്ത്രീകൾ നൂറ്റാണ്ടുകളായി ബോധവതികളാണ്. സമകാലിക ലോക സംഭവങ്ങൾ ഇസ്‌ലാമിലെ സ്ത്രീ വിമോചനത്തിന്‍റ വിഷയം വീണ്ടും ആളുകളുടെ മനസ്സിലേക്ക് കൊണ്ടുവന്നിരിക്കുകയാണ്...
മറിയമിന്‍റെ മകനായ യേശു, അല്ലെങ്കിൽ മുസ്‌ലിംകൾ വിളിക്കുന്ന ഈസാ ഇബ്‌നു മറിയം തന്‍റെ ആദ്യത്തെ അത്ഭുതം പ്രകടിപ്പിക്കുന്നത് തൊട്ടിലില്‍ കിടക്കുന്ന പ്രായത്തില്‍ മറിയമിന്‍റെ വിശുദ്ധിയെ ചോദ്യം ചെയ്തവര്‍ക്ക് മറുപടി നല്‍കികൊണ്ടാണല്ലോ. ദൈവത്തിന്‍റെ അനുമതിയോടെ അദ്ദേഹം അന്നേരം സംസാരിച്ചു, "ഞാൻ ദൈവത്തിന്‍റെ അടിമയാണ്" ..
യേശു കുരിശിൽ മരിച്ചു എന്ന ആശയം ക്രൈസ്തവ വിശ്വാസത്തിന്‍റെ അടിത്തറയാണ്. മനുഷ്യവർഗത്തിന്‍റെ പാപങ്ങൾക്കുവേണ്ടിയാണ് യേശു മരിച്ചതെന്ന ചിന്തയെയാണത് പ്രതിനിധാനം ചെയ്യുന്നത്. യേശുവിന്‍റെ ഈ കുരിശുമരണം ക്രിസ്തുമതത്തിലെ ഒരു സുപ്രധാന സിദ്ധാന്തമാണ്. എന്നാൽ മുസ്ലീങ്ങൾ ഇത് പൂർണ്ണമായും നിരാകരിക്കുന്നു.
ഞാന്‍ റിക്രിയേഷനില്‍ ബിരുദം പൂര്‍ത്തിയാക്കുന്നതിനിടെയാണ് ആദ്യമായി മുസ്ലീങ്ങളായ സുഹൃത്തുക്കളെ കണ്ടുമുട്ടുന്നത്. കംപ്യൂട്ടര്‍ വഴി മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാന്‍ കഴിഞ്ഞ ആദ്യ വര്‍ഷമായിരുന്നു അത്. രജിസ്‌റ്റര്‍ ചെയ്‌തതിന് ശേഷം കുടുംബവുമായി ബന്ധപ്പെട്ട ചില ബിസിനസ്സ് ആവശ്യങ്ങള്‍ക്കുവേണ്ടി ഒക്‌ലഹോമയിലേക്ക് പോയി...
ബൈബിള്‍ അനുസരിച്ച്, ദൈവം മോശെ പ്രവാചകനോട് പറഞ്ഞു: “അവരുടെ സഹോദരന്മാരുടെ ഇടയില്‍നിന്ന് നിന്നെപ്പോലെ ഒരു പ്രവാചകനെ ഞാന്‍ അവര്‍ക്കുവേണ്ടി എഴുന്നേല്‍പ്പിക്കും; ഞാന്‍ എന്റെ വചനങ്ങള്‍ അവന്റെ വായില്‍ വെക്കും; ഞാന്‍ അവനോട് കല്പിക്കുന്നതെല്ലാം അവന്‍ അവരോട് പറയും.” (ബൈബിള്‍, ആവര്‍ത്തനം 18:18).
സമൂഹത്തില്‍ ഭീതി പരത്തുന്ന ഭീകരര്‍ പിശാചിന്റെ പാതയിലാണ് പോരാടുന്നത്. തീവ്രവാദികളുടെയും രക്തദാഹികളായ ഭീകരവാദികളുടെയും ആശയങ്ങളിള്‍ നിന്ന് തങ്ങളുടെ യുവത്വത്തെ സംരക്ഷിക്കുകയും ഈ ഭീകരരുടെ വഞ്ചനയില്‍ നിന്ന് ഇസ്ലാമിനെ പരമാവധി മോചിപ്പിക്കുകയും ചെയ്യേണ്ടത് മുസ്ലീം പണ്ഡിതന്മാരും സാധാരണക്കാരും ശ്രദ്ധ ചെലുത്തേണ്ട വിഷയമാണ്...